ഏഷ്യാനെറ്റ് ലേഖകന്‍ അപകടത്തില്‍ മരിച്ചു
കണ്ണൂര്‍: ഏഷ്യാനെറ്റ് ടെലവിഷന്‍ കാസര്‍കോട് ലേഖകന്‍ സുരേന്ദ്രന്‍ നീലേശ്വരം കാറപകടത്തില്‍ മരിച്ചു.
ഡിസംബര്‍ മൂന്ന് ചൊവാഴ്ച പുലര്‍ച്ചെ നീലേശ്വരത്തിന് സമീപം വച്ചായിരുന്നു അപകടം. സുരേന്ദ്രനും (47) കാമറാമാന്‍ സെല്‍വരാജ് കയ്യൂരും കേരള കൗമുദി ദിനപ്പത്രത്തിന്റെ ഒരു ലേഖകനും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കര്‍ണാടകത്തിലെ ബല്‍ത്തനഗഡിയില്‍ വാര്‍ത്താ ശേഖരണത്തിനായി പോയശേഷം മടങ്ങുകയായിരുന്നു ഇവര്‍. സ്വാതന്ത്യ്ര സമര സേനാനിയായ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ മകനാണ് സുരേന്ദ്രന്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications