രാജ്യത്ത് 38 ലക്ഷം ഇന്റര്‍നെറ്റ് വരിക്കാര്‍
മുംബൈ: രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 38 ലക്ഷമായി ഉയര്‍ന്നു. വി എസ് എന്‍ എല്ലിനും സത്യവുമാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍.
ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന് ഒഫ് ഇന്ത്യ അറിയിച്ചതാണ് ഈ വിവരം. വി എസ് എന്‍ എല്ലിനും സത്യത്തിനും ആറ് ലക്ഷം വീതം വരിക്കാരാണുള്ളത്. ഭാരതിയ്ക്ക് രണ്ട് ലക്ഷവും ബി എസ് എന്‍ എല്ലിന് 2.5 ലക്ഷവും വരിക്കാരാണുള്ളത്.
അതേ സമയം ഇന്റര്‍നെറ്റ് വ്യവസായ മേഖല സ്തംഭനാവസ്ഥയിലാണെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന് സെക്രട്ടറി അമിതാഭ് സിംഗാള്‍ അറിയിച്ചു.
രാജ്യത്ത് 212 ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ് പ്രവര്‍ത്തിക്കുന്നത്. 570 ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ വലിയൊരു വിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. 160 ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ലൈസന്‍സ് തിരികെനല്‍കി.