കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം നീളുന്നു

  • By Staff
Google Oneindia Malayalam News

മൈസൂര്‍: തമിഴ് തീവ്രവാദി കൊളത്തൂര്‍ മണിയെ ദൂതനായി വീരപ്പന്റെ അടുത്തേക്ക് അയക്കാനുള്ള കര്‍ണ്ണാടകസര്‍ക്കാരിന്റെ നീക്കം വൈകുന്നു. വീരപ്പന്റെ പിടിയില്‍ കഴിയുന്ന മുന്‍ മന്ത്രി നാഗപ്പയെ മോചിപ്പിക്കാന്‍ കൊളത്തൂര്‍ മണിയെ ദൂതനായി അയയ്ക്കണമെന്നതാണ് വീരപ്പന്റെ പ്രധാന ആവശ്യം.

എന്നാല്‍ കൊളത്തൂര്‍ മണിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ജനവരി മൂന്നിന് നീട്ടിവച്ചുകൊണ്ട് ചാമരാജനഗര്‍ കോടതി ഡിസംബര്‍ മൂന്നിന് വിധി പുറപ്പെടുവിച്ചു. ഇതോടെ ഉടനെ കൊളത്തൂര്‍ മണിയെ വീരപ്പന്റെ അടുത്തേക്ക് അയക്കാന്‍ കഴിയില്ലെന്ന സ്ഥിതിവിശേഷമാണിപ്പോള്‍.

ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് ദേവരാജാണ് മണിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ ജനവരി മൂന്നിലേക്ക് നീട്ടിയത്. വീരപ്പന് സ്ഫോടകവസ്തുക്കള്‍ നല്കിയെന്ന കേസിലാണ് കൊളത്തൂര്‍ മണി ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്.

മണിയ്ക്ക് എല്ലാ കേസുകളിലും ജാമ്യം കിട്ടിയതിന് ശേഷം മാത്രമേ വീരപ്പന്റെ അടുത്തേക്ക് ദൂതനായി അയയ്ക്കൂ എന്ന് കര്‍ണ്ണാടക നിയമമന്ത്രി ഡി.ബി. ചന്ദ്രഗൗഡ പറഞ്ഞു. ജാമ്യം നല്കിയാല്‍ മണിയെ അറസ്റ് ചെയ്യാന്‍ തമിഴ്നാട്ടില്‍ നിന്ന് പ്രത്യേക പൊലീസ് സംഘം കര്‍ണ്ണാടകയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X