റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയില്‍
ദില്ലി: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. പുടിനും ഭാര്യയ്ക്കും രാഷ്ട്രപതിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായ വരവേല്പ് നല്കി. രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് പരമ്പരാഗത രീതിയില്‍ വരവേല്പ് നല്കി.
രാജ്ഘട്ടില്‍ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുടിനും ഭാര്യയും പുഷ്പാര്‍ച്ചന നടത്തി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ റഷ്യ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പുടിന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രധാനമന്ത്രി വാജ്പേയിയുമായുള്ള ചര്‍ച്ചയില്‍ സൈനിക-സാമ്പത്തിക മേഖലയിലെ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും പുടിന്‍ അറിയിച്ചു.
പിന്നീട് ഇന്ത്യന്‍ വ്യവസായികളുടെ സമ്മേളനത്തെ പുടിന്‍ അഭിസംബോധന ചെയ്തു. റഷ്യയില്‍ നിക്ഷേപം നടത്താന്‍ യോഗത്തില്‍ വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യയിലെ വ്യവസായികളോട് ആവശ്യപ്പെട്ടു. ഊര്‍ജ്ജം, ഇന്ധനം എന്നീ മേഖലകളില്‍ റഷ്യയില്‍ നിക്ഷേപത്തിന് സാധ്യതയുണ്ട്. നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ രാജ്യത്തിന്റ അടിസ്ഥാന നികുതി, നിയമ ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയുമായി ദില്ലി പ്രഖ്യാപന കരാറില്‍ പുടിന്‍ ഒപ്പുവയ്ക്കും. തീവ്രവാദത്തിനെതിരെ യോജിച്ചുപോരാടുമെന്നും സൈനിക-സാങ്കേതിക മേഖലയില്‍ കൂടുതല്‍ സഹകരിക്കുമെന്നും പ്രഖ്യാപിക്കുന്നതാണ് ഈ കരാര്‍. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ സുദൃഢമാകുന്നതിന്റെ പ്രഖ്യാപനം കൂടിയായിരിക്കും ഈ കരാര്‍. ഇന്ത്യയില്‍ പുടിന്റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.












Click it and Unblock the Notifications