Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം സുതാര്യം, സുതാര്യം എന്ന് ആന്റണി

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കിന്റെ വായ്പ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിയ്ക്കണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ആന്റണിയ്ക്ക് ഒരു പല്ലവി മാത്രം. എല്ലാം സുതാര്യം, സുതാര്യം.

പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്റെ നേതൃത്തിലാണ് പ്രതിവക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ നിവേദനം നല്‍കിയത്. അപ്പോഴാണത്രെ ആന്റണി ഇങ്ങനെ പറഞ്ഞത്. വായ്പയെക്കുറിച്ച് ഒന്നും പറയാന്‍ മുഖ്യമന്ത്രി ആന്റണി തയ്യാറായില്ല. പകരം എല്ലാം സുതാര്യം, സുതാര്യം എന്ന് ഉരുവിട്ടുകൊണ്ടിരുന്നെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.

നിയമസഭയുടെ പ്രത്യേക യോഗം വിളിയ്ക്കുന്നതിനെക്കുറിച്ച് മന്ത്രിസഭാഗംങ്ങളോട് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വി.എസ്. പറഞ്ഞു. നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ എല്‍.ഡി.എഫ് സമര പരിപാടിയുമായി മുന്നോട്ടു പോകും.

എഡി ബി വായ്പ സംബന്ധിച്ച കാര്യങ്ങള്‍ സുതാര്യമാണെന്ന് പറയുന്നുണ്ടെങ്കിലും ഒരുകാര്യവും പ്രതിപക്ഷവുമായി അലോചിയ്ക്കാനോ പ്രതിപക്ഷത്തെ അറിയിയ്ക്കാനോ തയ്യാറല്ല. എല്ലാം പ്രസിദ്ധപ്പെടുത്തുമെന്ന് പറയുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. ചര്‍ച്ചകളില്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വി.എസ്. കുറ്റപ്പെടുത്തി.

എ.ഡി.ബിയുടെ നിബന്ധനകള്‍ എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ്. ഇത് യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നതുവഴി സംസ്ഥാനത്തെ തീറെഴുതുകയാണെന്ന് വി.എസ്. ആരോപിച്ചു. ഇടതു സര്‍ക്കാര്‍ എ.ഡി.ബിയുടെ ഒരു നിബന്ധനയിലും ഒപ്പുവച്ചിട്ടില്ല.

കെ.പി. രാജേന്ദ്രന്‍, പി.സി. ജോര്‍ജ്, സി.കെ. നാണു, എ.എ. അസീസ്, എ.സി. ഷണ്‍മുഖദാസ് എന്നിവരാണ് പ്രതിപക്ഷനേതാവിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+