ആറളം ഫാം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറളം ഫാം ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു.
അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് ആറളം ഫാമിലെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ഏഴായിരം ഏക്കര്‍ വരുന്ന ആറളം ഫാമിന്റെ നടത്തിപ്പ് തുടര്‍ന്നുകൊണ്ടുപോവുന്നതില്‍ കേന്ദ്രത്തിനുള്ള താത്പര്യമില്ലായ്മ നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ഫാം സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഒരു ഭാഗം ഫാമായി നിലനിര്‍ത്തുകയും അവശേഷിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് നല്‍കുകയും ചെയ്യും.












Click it and Unblock the Notifications