നെടുമ്പാശേരിയില്‍ പണം മുടക്കാം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് കമേഴ്സ്യല്‍ വിഭാഗം ഡയറക്ടര്‍ ഗെയ്ത് അല്‍ ഗെയ്ത്. എമിറേറ്റ്സിന്റെ ആദ്യവിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഉടമസ്ഥരായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലി. ആവശ്യപ്പെട്ടാന്‍ എമിറേറ്റ്സ് പണം മുടക്കും. കേരളത്തില്‍ ടൂറിസം മേഖലയില്‍ പണം മുടക്കാനും എമിറേറ്റ്സിന് പദ്ധതിയുണ്ട്. - അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുയോജ്യമായ ടൂറിസം പദ്ധതികളുമായി എമിറേറ്റ്സ് വൈകാതെ രംഗത്തെത്തും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ പറപ്പിക്കാന്‍ എമിറേറ്റ്സിന് താല്പര്യമുണ്ട്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications