Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയചികിത്സ: ധാര്‍മ്മികത വേണം

കൊച്ചി: ഹൃദ്രോഗ ചികിത്സാ രംഗത്ത് ഡോക്ടര്‍മാര്‍ ധാര്‍മ്മികത പാലിക്കണമെന്ന് പ്രശസ്ത ഹൃദ്രാഗചികിത്സാവിദഗ്ധനും നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. എസ്. പത്മാവതി പറഞ്ഞു. ഡിസംബര്‍ നാല് ബുധനാഴ്ച ദേശീയ ഹൃദ്രോഗപഠന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം കച്ചവടമായിത്തീര്‍ന്നിരിക്കുന്നു. ഡോക്ടര്‍ ആരോഗ്യം വില്ക്കുന്നയാളും രോഗി അത് വാങ്ങുന്നയാളും മാത്രമായി അധപതിക്കുകയാണ്. - ഡോ. പത്മാവതി പറഞ്ഞു.

ഡോക്ടര്‍-രോഗി ബന്ധം തികച്ചും വ്യക്തിപരമായ ഒന്നാണെന്ന് മണിപ്പാല്‍ ഹാര്‍ട്ട് ഫൗണ്ടേഷനിലെ ഹൃദ്രോഗവിദ്ഗ്ധന്‍ ഡോ. എസ്.ജി.എസ്. പ്രഭു പറഞ്ഞു. എന്ത് ചികിത്സയാണ് നല്കുന്നത് എന്നത് സംബന്ധിച്ച് ചികിത്സ തുടങ്ങും മുമ്പ് രോഗിയെ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍ ആവശ്യമായ സമയം ഉപയോഗിക്കണം. ഇക്കാര്യത്തില്‍ ഡോക്ടര്‍ കൂടുതല്‍ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനഘട്ടത്തില്‍ തന്നെ ആവശ്യമായ പരിശീലനം നല്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ചണ്ടിഗഡില്‍ നിന്നുള്ള ഡോ. ആര്‍.പി. സപ്രു പറഞ്ഞു. സങ്കീര്‍ണ്ണമായ ഹൃദ്രോഗപഠനരംഗത്ത് എംബിബിഎസും എംഡിയും ഡിഎമ്മും മാത്രം പോരെന്നും സാങ്കേതികരംഗത്തെ മാറ്റങ്ങളെക്കുറിച്ചും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കണം. പക്ഷെ ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസരംഗം മെഡിക്കല്‍ കൗണ്‍സിലിന്റെ കൈപ്പിടിയിലാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഉറങ്ങിക്കിടക്കുന്ന രാക്ഷസനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+