ഇന്‍വെസ്റേഴ്സ് മീറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ജനവരി 18 , 19 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി എ. ബി. വാജ്പേയി സ്വീകരിച്ചു.
സമ്മേളനത്തിന്റെ നടത്തിപ്പിന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ചെയര്‍മാനായി ഒരു ഉപദേശ സമിതി രൂപീകരിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാര്‍ സമിതിയിലെ അംഗങ്ങളാണ്.
ധനമന്ത്രി കെ. ശങ്കരനാരായണനാണ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍. വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ കമ്മിറ്റി കണ്‍വീനറാണ്.
വിദേശത്ത് നിന്നുള്ള ഒട്ടേറെ വ്യവസായികളും നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications