വായ്പാത്തട്ടിപ്പ്: രണ്ട് പേര്‍ അറസ്റില്‍
ചങ്ങനാശേരി: ലക്ഷങ്ങളുടെ വായ്പാത്തട്ടിപ്പ് നടത്തിയ രണ്ട് പേരെ ചങ്ങനാശേരി പൊലീസ് അറസ്റ് ചെയ്തു. പലരില്‍ നിന്നായി ലക്ഷങ്ങള്‍ വെട്ടിപ്പ് നടത്തിയ നീരാഴി ബേബി (45), തോട്ടയ്ക്കാട് സ്വദേശി തമ്പി (47) എന്നിവരാണ് അറസ്റിലായത്.
ചങ്ങനാശേരി കുറച്ചുകാലമായി അധോലോകങ്ങളുടെ പിടിയിലാണ്. വായ്പാത്തട്ടിപ്പും പിടിച്ചുപറിയും നടത്തുന്ന സംഘത്തിന് ഒട്ടേറെ പേര്‍ ഇരകളായിട്ടുണ്ട്.
ഇവര്‍ അറസ്റിലായതോടെ അധോലോകസംഘങ്ങള്‍ക്കിടയില്‍ ഭീതി പരന്നിട്ടുണ്ട്. അധോലോക താവളങ്ങളില്‍ നിന്ന് ഗുണ്ടകള്‍ നാടുവിട്ടുതുടങ്ങിയെന്നാണ് അറിയുന്നത്.
ചങ്ങനാശേരി എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നീരാഴി ബേബിയെയും തമ്പിയെയും അറസ്റ് ചെയ്തത്. മാരുതിവാനില്‍ സഞ്ചരിച്ച് പിടിച്ചുപറി നടത്തിയിരുന്ന ഒരു വന്‍കവര്‍ച്ചാ സംഘത്തെയും പൊലീസ് പിടികൂടി.












Click it and Unblock the Notifications