ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങും
കൊച്ചി: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അമീര്‍ അഹമ്മദ് പറഞ്ഞു.
ഒമാന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച് പദ്ധതികളിലൊന്നാണിത്.
കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള വിമാനയാത്രയ്ക്ക് ഏതാണ്ട് 40,000 രൂപയാണ് ചെലവ് വരുന്നത്. കപ്പല്‍യാത്രയാവുമ്പോള്‍ ഇത് 20,000 രൂപയായി കുറയും. യാത്രയ്ക്ക് നാലോ അഞ്ചോ ദിവസമെടുക്കുമെങ്കിലും ഗള്‍ഫ് മലയാളികളില്‍ വലിയൊരു വിഭാഗത്തിന് കപ്പല്‍സര്‍വീസ് തുടങ്ങുന്നത് അനുഗ്രഹമായിരിക്കും.
കൊച്ചി തുറമുഖത്ത് ഒരു പാസഞ്ചര്‍ ലൈനര്‍ തുടങ്ങുന്നതിന് സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചിട്ടുണ്ട്. ഒരു പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനും സ്വകാര്യ മേഖലയില്‍ നിന്ന് നിക്ഷേപം ക്ഷണിച്ചിട്ടുണ്ട്. ബി ഒ ടി വ്യവസ്ഥയില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് സ്ഥലം അനുവദിക്കും.
മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 260 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് 200 കിലോഗ്രാം കൊണ്ടുപോവാം. ഡെക്ക്, പുള്‍മാന്‍ സീറ്റ്സ്, സ്റാന്റേഡ് ഡെക്ക്, സൂപ്പര്‍ക്ലാസ് എന്നീ വിഭാഗങ്ങളിലേക്കായി നാല് തരം ടിക്കറ്റ് നിരക്കാണുള്ളത്. ഡെക്കിന് 60 ഒമാന്‍ റിയാലും പുള്‍മാന്‍ സീറ്റിന് 90 ഒമാന്‍ റിയാലും സ്റാന്റേഡ് ഡെക്കിന് 137 റിയാലും സൂപ്പര്‍ ക്ലാസിന് 235 റിയാലുമാണ് നിരക്ക്.












Click it and Unblock the Notifications