ഗൗരിയമ്മയെ അവഹേളിച്ചത് ശരിയല്ല
തിരുവനന്തപുരം: ഗൗരിയമ്മയെ പോലൊരു മുതിര്‍ന്ന മന്ത്രിയെ മന്ത്രിസഭാ സമ്മേളനത്തില്‍ അവഹേളിച്ചത് ശരിയായില്ലെന്ന് കെ. കരുണാകരന്‍.
കെ പി സി സി അച്ചടക്ക സമിതിയ്ക്ക് അച്ചടക്ക നടപടിയെടുക്കാന്‍ അധികാരമില്ല. ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമാണ് അച്ചടക്ക സമിതിയിലുള്ളത്. കെ പി സി സി പ്രസിഡന്റ് രൂപീകരിച്ചതു കൊണ്ടുമാത്രമാണ് സമിതിയെ അംഗീകരിക്കുന്നത്. അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം കൈകൊള്ളേണ്ടത് കെ പി സി സി പ്രസിഡന്റാണ്.
എ ഡി ബി വായ്പ സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് പാര്‍ട്ടി വേദികളിലോ മുന്നണി യോഗത്തിലോ ചര്‍ച്ച ചെയ്തിട്ടില്ല. എ ഡി ബി വായ്പയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications