സിപിഎമ്മുകാര്‍ മനോരമ ഓഫീസിന് കല്ലെറിഞ്ഞു
കോഴിക്കോട്: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഐ ജി ഓഫീസ് മാര്‍ച്ച് നടത്തി തിരികെപോവുന്നതിനിടയില്‍ സി പി എം പ്രവര്‍ത്തകര്‍ നഗരത്തില്‍ അക്രമം നടത്തി. മലയാള മനോരമ ഓഫീസിനും ഇംഗ്ലീഷ് പള്ളിയ്ക്കും ഡി സി സി ഓഫീസിനും നേരെ കല്ലേറ് നടന്നു.
മാര്‍ച്ച് ഇംഗ്ലീഷ് പള്ളി ജംഗ്ഷനില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത്. മാര്‍ച്ച് അവസാനിച്ചതായി സി പി എം ജില്ലാ സെക്രട്ടറി വി. വി. ദക്ഷിണാമൂര്‍ത്തി അറിയിച്ചതിനെ തുടര്‍ന്ന് ഒരു വിഭാഗം സി പി എം പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് തുടങ്ങി.
ഇംഗ്ലീഷ് പള്ളിക്കു നേരെയും കല്ലേറുണ്ടായി. പള്ളിവളപ്പില്‍ പൊലീസുകാരുണ്ടായിരുന്നു. കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്നായിരുന്നു മനോരമ ഓഫീസിന് നേരെയുള്ള കല്ലേറ്. ഓഫീസിന്റെ മുന്‍ഭാഗം കല്ലേറില്‍ തകര്‍ന്നു. പിന്നീടാണ് ഡി സി സി ഓഫീസിന് നേരെ കല്ലേറ് നടത്തിയത്.












Click it and Unblock the Notifications