Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യല്‍ അന്വേഷണം വേണം: പിഡിപി

തിരുവനന്തപുരം: പിഡിപി മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങള്‍ക്കു പിന്നിലെ പ്രതികളെ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറസിറാജ്. ഡിസംബര്‍ നാല് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അന്നത്തെ അക്രമങ്ങള്‍ പിഡിപിയ്ക്കും മദനിക്കും കേരളീയ സമൂഹത്തിലുള്ള ജനസ്വാധീനം ഇല്ലാതാക്കാനുളള ആസൂത്രിത ശ്രമമായിരുന്നു. ഇതുവഴി മദനിയുടെ മോചനത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അക്രമത്തിന് പിന്നില്‍.- സിറാജ് അഭിപ്രായപ്പെട്ടു.

അന്നത്തെ മാര്‍ച്ചിന് നേതൃത്വം നല്കിയ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമവും ഈ അക്രമത്തിന് പിന്നിലുണ്ടായിരുന്നു. അക്രമസംഭവങ്ങള്‍ക്ക് വഴിയൊരുക്കിയവര്‍ സുഖലോലുപരായി കഴിയുമ്പോള്‍ നിരപരാധികളായ തങ്ങള്‍ക്ക് പരിശുദ്ധ റംസാന്‍ നാളില്‍ ജയിലില്‍ കഴിയേണ്ടി വന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും പൂന്തുറ സിറാജ് അറിയിച്ചു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് കരിദിനമായി പിഡിപി ആചരിക്കും. പക്ഷെ എല്ലാ വര്‍ഷത്തേയും പോലെ ഇക്കുറി കരിങ്കൊടി ഉയര്‍ത്തില്ല. - സിറാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+