നടപടി: സോണിയയുമായി ആലോചിച്ച് തീരുമാനം
തിരുവനന്തപുരം: ശോഭനാ ജോര്‍ജിനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
നടപടി സംബന്ധിച്ച് അച്ചടക്ക സമിതിയുടേത് തീരുമാനമല്ലെന്നും ശുപാര്‍ശയാണെന്നും മുരളി പറഞ്ഞു.
അച്ചടക്ക നടപടിയെടുക്കാന്‍ അച്ചടക്ക സമിതിയ്ക്ക് അധികാരമില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു. ശുപാര്‍ശ നല്‍കാനേ അധികാരമുള്ളൂ. തീരുമാനമെടുക്കാനുള്ള അധികാരം കെ പി സി സി പ്രസിഡന്റിനും എ ഐ സി സി പ്രസിഡന്റിനുമാണ്.












Click it and Unblock the Notifications