കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക: പാര്‍ട്ടി പിളര്‍പ്പ് ചര്‍ച്ചയ്ക്ക് ഭീഷണിയാവുന്നു

  • By Staff
Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന കക്ഷികളിലൊന്നായ ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസിലെ പിളര്‍പ്പ് ആഭ്യന്തപോരാട്ടം അവസാനിപ്പിക്കാനായി നോര്‍വെയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് ഭീഷണിയാവുന്നു.

പാര്‍ട്ടിയിലെ ഒരു വിഭാഗം പിളര്‍പ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കാളിയായിരുന്ന ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസ് നേതാവ് റൗഫ് ഹക്കീം കൊളംബോയിലേക്ക് തിരിച്ചു.

പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള റനില്‍ വിക്രമസിംഗെ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസിന്റെ പിന്തുണ കൂടിയേ തീരൂ. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ സമാധാന ചര്‍ച്ച വിഫലമാവും.

പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തില്‍ നിന്ന് സമാധാന ചര്‍ച്ചയോട് സമിശ്ര പ്രതികരണമാണുണ്ടായിട്ടുള്ളത്. ശ്രീലങ്കന്‍ മുസ്ലിം കോണ്‍ഗ്രസിലെ വിമതവിഭാഗം സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ സമാധാന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പില്‍ കൊണ്ടുവരാനാവില്ല.

ശ്രീലങ്കയില്‍ മുസ്ലീങ്ങള്‍ എട്ട് ശതമാനമാണുള്ളത്. തമിഴര്‍ക്ക് സ്വയംഭരണം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ പറ്റിയും തീരുമാനമുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X