Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്രക്കാര്‍ക്ക് ധാര്‍മ്മികത നഷ്ടപ്പെട്ടു: ആന്റണി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ധാര്‍മ്മികത നഷ്ടമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച എം.ആര്‍. മാധവവാര്യര്‍ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭൗതിക സുഖങ്ങളോടുള്ള ആസക്തി കൂടിവരുന്നതാണ് ഇതിന് കാരണം. ഗാന്ധിയന്‍ കാലഘട്ടത്തിലും സ്വാതന്ത്യ്ര സമരകാലഘട്ടത്തിലും ഉള്ള ധാര്‍മ്മികത പത്രപ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇന്നില്ലെന്നും ആന്റണി പറഞ്ഞു.

സമൂഹത്തെ നയിക്കാന്‍, രാജ്യത്തെ നയിക്കാന്‍ അധികാരത്തേക്കാള്‍ വലിയ ശക്തി ധാര്‍മ്മികശക്തിയാണ്. വൃദ്ധജനങ്ങളോടും കഷ്ടപ്പെടുന്നവരോടും ഉള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ റെജി ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. പി. ഗോവിന്ദപ്പിള്ള എം.ആര്‍. മാധവവാര്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ജയശങ്കര്‍ ആശംസാപ്രസംഗം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+