Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാം ആദിവാസികള്‍ക്കു മാത്രം: ജാനു

ഇരിട്ടി: ആറളം ഫാമില്‍ ആദിവാസികളെയല്ലാതെ മറ്റാരെയും പുനരധിവസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു പറഞ്ഞു.

ഫാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന ഫാം തൊഴിലാളികള്‍ക്ക് ഫാമില്‍ ഭൂമി നല്‍കാമെന്ന മന്ത്രി എം. എ. കുട്ടപ്പന്റ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജാനു.

ഫാം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ആദിവാസി ഫണ്ട് ഉപയോഗിച്ച് പുറത്ത് ഭൂമി വാങ്ങി നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്നും ജാനു വ്യക്തമാക്കി. ആറളം അവകാശ സ്ഥാപന യാത്രയ്ക്ക് ഇരിട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാനു.

ജനിച്ച മണ്ണില്‍ അവകാശം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഘട്ട സമരത്തിന് തുടക്കമെന്ന നിലയിലാണ് ഫാം സമരം നടത്തുന്നത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമരമാണ് വരാന്‍ പോവുന്നതെന്നും ജാനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+