Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.കെ.പത്മനാഭനോട് വിശദീകരണം തേടും

കോഴിക്കോട്: ആര്‍ എസ് എസ് ബി ജെ പിയുടെ വളര്‍ച്ചയ്ക്കു തടസമാണെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്റെ വിവാദ പരാമര്‍ശത്തെ കുറിച്ച് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടും.

ഒരു വാരികയില്‍ നടത്തിയ അഭിമുഖത്തിലാണ് സി. കെ. പത്മനാഭന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി പറയുന്നത്. എന്നാല്‍ താനിങ്ങനെ പറഞ്ഞിട്ടില്ലെന്ന് സി. കെ. പത്മനാഭന്‍ വ്യക്തമാക്കി. പത്മനാഭന്‍ ഇത്തരം പരാമര്‍ശം നടത്തുമെന്ന് കരുതുന്നില്ലെങ്കിലും അദ്ദേഹത്തില്‍ നിന്നും വിശദീകരണം ആരായുമെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി ജെ പി ദേശീയനിര്‍വാഹക സമിതി അംഗം പി. പത്മനാഭാചാര്യ അറിയിച്ചു.

ഡിസംബര്‍ ആറ് വെള്ളിയാഴ്ച പാലക്കാട്ടു ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പത്മനാഭന്‍ വിശദീകരണം നല്‍കുമെന്നാണ് അറിയുന്നത്.

പറയുന്ന കാര്യങ്ങള്‍ ഏത് സാഹചര്യത്തിലാണെന്ന് ആര്‍ എസ് എസ് ചിന്തിക്കാറില്ലെന്ന് അഭിമുഖത്തില്‍ പറയുന്നു. വേറെയും വിവാദപരമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തിലുണ്ട്. പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നി ഇപ്പോള്‍ തീവ്രവാദിയല്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ഡി പി ബി ജെ പിയോട് സഹകരിച്ചിരുന്നുവെന്നും പറയുന്നുണ്ട്.

കമലാ സുരയ്യയ്ക്ക് എഴുത്തഛന്‍ പുരസ്കാരം നല്‍കിയതിനെ പി. പരമേശ്വരന്‍ എതിര്‍ത്തതിനെ കുറിച്ചും പരാമര്‍ശങ്ങളുണ്ട്. അവാര്‍ഡ് വ്യക്തികള്‍ക്കല്ല നല്‍കുന്നതെന്നും കള്ള് കുടിച്ചു നടക്കുന്നവര്‍ക്ക് മാത്രമേ വയലാര്‍ അവാര്‍ഡ് കൊടുക്കാനാവൂ എന്ന് തീരുമാനിക്കാന്‍ പറ്റുമോയെന്നും അഭിമുഖത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+