Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശദീകരണം ചോദിച്ചിട്ടില്ലെന്ന് പത്മനാഭന്‍

കണ്ണൂര്‍: ആര്‍ എസ് എസിനെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നുംഅതിന്റെ പേരില്‍ തന്നോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ പറഞ്ഞു.

താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ വന്നത്. ബി ജെ പിയുടെ ശക്തികേന്ദ്രമാണ് ആര്‍ എസ് എസ്. ആര്‍ എസ് എസുമായി ബന്ധമുള്ളതിനാല്‍ ന്യൂനപക്ഷങ്ങള്‍ ബി ജെ പിയിലേക്ക് പോവരുതെന്ന് ചില തത്പരകക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ ബി ജെ പിയിലേക്ക് വരാന്‍ മടിക്കുന്നെന്നാണ് താന്‍ പറഞ്ഞത്.

ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാരികയില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. താന്‍ പറഞ്ഞതിന്റെ ശരിയായ അര്‍ഥത്തിലല്ല വാരികയില്‍ അഭിമുഖം വന്നത്- പത്മനാഭന്‍ പറഞ്ഞു.

അഭിമുഖം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്നും സംശയം ദുരീകരിക്കണമെന്നും മാത്രമാണ് ദേശീയ സമിതിയംഗം പത്മനാഭാചാര്യ പറഞ്ഞത്. അല്ലാതെ ഇതിന്റെ പേരില്‍ തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല.

ബി ജെ പിയുടെ പ്രതിയോഗികള്‍ പ്രചരിപ്പിക്കുന്നതെന്താണെന്ന് വാര്‍ത്താ ലേഖകന് വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്തത്. അതിലെ ചില വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ആര്‍ എസ് എസിന് ബി ജെ പിയുടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് അധികാരമുണ്ട്.

മദ്നിയെ ന്യായീകരിച്ച് താന്‍ സംസാരിച്ചിട്ടില്ല. മദ്നിക്ക് പഴയ വീര്യം നശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്.

എഴുത്തഛന്‍ പുരസ്കാരം കമലാ സുരയ്യയ്ക്ക് നല്‍കിയതിനെതിരെ പി. പരമേശ്വരന്‍ നടത്തിയ പ്രസ്താവനകളെ താന്‍ അംഗീകരിക്കുകയാണ് ചെയ്തത്. അവാര്‍ഡ് നിര്‍ണയത്തിന്റെ മാനദണ്ഡത്തെ കുറിച്ച് പുതിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ പരമേശ്വരന്റെ പ്രസ്താവന സഹായിക്കുമെന്നാണ് താന്‍ പറഞ്ഞത്- സി. കെ. പത്മനാഭന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+