Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ കവലകള്‍ വിപുലീകരിക്കും

കൊച്ചി: നഗരത്തിലെ പ്രധാന കവലകള്‍ വിപുലീകരിക്കുന്നതിനുള്ള ഒരു പദ്ധതി ജനവരിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കും.

പദ്ധതിയുടെ കരട്രേഖ അടുത്തയാഴ്ച എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ്കുമാര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് സമര്‍പ്പിക്കും. പൊതുമരാമത്ത് വകുപ്പുമായും ഗ്രേറ്റര്‍ കൊച്ചിന്‍ ഡലവപ്പ്മെന്റ് അതോറിറ്റിയുമായും കൂടിയാലോചിച്ച ശേഷമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.പാലാരിവട്ടത്തുനിന്നും മാധവ ഫാര്‍മസി ജംഗ്ഷന്‍വരെയുളള ഗതാഗത കുരുക്ക് പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലാരിവട്ടം, ദേശാഭിമാനി, കലൂര്‍, ജഡ്ജസ് അവന്യു, മാധവാ ഫാര്‍മസി എന്നീ ജംഗ്ഷനുകള്‍ വിപുലീകരിക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതിനാലാണ് ജില്ലാ അധികൃതര്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.

ഗതാഗത കുരുക്ക് ഒഴിവാക്കാനായി ഈ കവലകളിലെ ഇടത്തോട്ടും വലത്തോട്ടുമുള്ള തിരിവുകള്‍ക്ക് വീതികൂട്ടും. കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

നാട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടാവുമെന്നതിനാല്‍ പദ്ധതി നടപ്പിലാക്കാനായി ഭൂമി ഏറ്റെ ടുക്കില്ല. കച്ചവടസ്ഥാപനങ്ങളുടെയും മറ്റും എതിര്‍പ്പ് പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാക്കും. ഇപ്പോഴുള്ള സ്ഥലം തന്നെ ഉപയോഗിച്ച് റോഡ് വീതികൂട്ടാനാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി നഗരത്തിലെ എല്ലാ അനധികൃത ബോര്‍ഡുകളും നീക്കം ചെയ്യും. കോര്‍പ്പറേഷന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. 50 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിന് കണക്കാക്കുന്നത്. പൊതുമരാമത്ത് വകുപ്പായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+