Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരിയമ്മ സഹകരിക്കും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഗൗരിയമ്മയ്ക്ക് സര്‍ക്കാരുമായുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും ഇനി അവര്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി. ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച ഗൗരിയമ്മയുടെ വസതിയില്‍ ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

സര്‍ക്കാരിന്റെ ചില തീരുമാനങ്ങളോട് ഗൗരിയമ്മയ്ക്കുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ പൂര്‍ണ്ണമായും പരിഹരിച്ചു. ഗൗരിയമ്മയുടെ ഭാഗത്ത് നിന്ന് സര്‍ക്കാരിനോട് പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഘടകകക്ഷികള്‍ക്ക് സര്‍ക്കാരുമായി പ്രശ്നമുണ്ടെങ്കില്‍ അത് അഭിപ്രായ സമന്വയത്തിലൂടെ പരിഹരിക്കണമെന്നതാണ് തന്റെ അഭിപ്രായം. ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രശ്നത്തില്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനാണ് തീരുമാനമെടുക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+