സുരക്ഷ ശക്തമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഡിസംബര്‍ ആറിന് സംസ്ഥാനത്ത് പ്രത്യേകിച്ചു ശബരിമല സന്നിധാനത്തും പമ്പയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
വി എച്ച് പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജസ്റിസുമാരായ എസ്. ശങ്കരസുബന്‍, എ. ലക്ഷ്മിക്കുട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് സംസ്ഥാനത്ത് അക്രമസംഭവങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതമാക്കാനായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡി ജി പിയ്ക്കും നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ ആറിന് എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗവര്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.












Click it and Unblock the Notifications