വടക്കന്‍ കേരളത്തില്‍ ഈദ് വ്യാഴാഴ്ച
കോഴിക്കോട്: വ്രതശുദ്ധിയുടെ നാളുകളുടെയൊടുവില്‍ വന്ന ഈദുല്‍ഫിത്തര്‍ വടക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ആഘോഷപൊലിമയോടെ ആഘോഷിച്ചു. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഈദ് വെള്ളിയാഴ്ചയാണെന്ന് തിരുവനന്തപുരം പാളയം പള്ളി ഇമാം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ പള്ളികളില്‍ മുസ്ലിങ്ങള്‍ പ്രത്യേക പ്രാര്‍ഥന നടത്തി. ഒരു മാസത്തെ വ്രതത്തിന് വിരാമം കുറിക്കുന്ന പെരുന്നാള്‍ ദിനത്തിന് ആഘോഷപ്രതീതിയായിരുന്നു എവിടെയും.
കോഴിക്കോട് മാനാഞ്ചിറയിലും കടപ്പുറത്തും പ്രത്യേക പരിപാടികള്‍ നടന്നു. റീജിയണല്‍ സയന്‍സ് സെന്റര്‍ പ്ലാനിറ്റോറിയത്തില്‍ റംസാന്‍ ദിനത്തിലെ ചന്ദ്രനെ ദര്‍ശിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും മതമെന്ന നിലയില്‍ ഇസ്ലാം മതത്തിന്റെ മഹത്വം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റംസാന്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
മുസ്ലിം ഇതരരുമായി സൗഹാര്‍ദവും സ്നേഹവും സൂക്ഷിക്കാന്‍ കേരള നട്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് എ. വി. അബ്ദുറഹിം റംസാന്‍ സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.












Click it and Unblock the Notifications