ജയചന്ദ്രന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: വ്യാജരേഖക്കേസിലെ നാലാം പ്രതി ആര്‍. ജയചന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു.
ജയചന്ദ്രന് കീഴ്ക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നോട്ടീസയച്ചത്. ജയചന്ദ്രനെ കസ്റഡിയില്‍ വിട്ടുകിട്ടിയാല്‍ മാത്രമേ കേസില്‍ തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കാനാവൂ എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
വ്യാജരേഖക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താനുള്ള രണ്ട് പേരെ തിരിച്ചറിയാന്‍ ജയചന്ദ്രനേ കഴിയൂവെന്ന് ഹര്‍ജിയില്‍ പറയുന്നു. സൂര്യാ ടി വിയിലേക്ക് വിളിക്കാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ മധു എന്നയാള്‍ക്ക് കൈമാറിയെന്നാണ് ജയചന്ദ്രന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയത്. വ്യാജരേഖ സൂര്യാ ടി വി ഓഫീസിലെത്തിച്ചത് പ്രവീണ്‍ എന്നയാളാണെന്നും പറഞ്ഞിരുന്നു. ഇവരെ രണ്ടു പേരെയും തിരിച്ചറിയാന്‍ ജയചന്ദ്രന് മാത്രമേ കഴിയൂ.
കേസിലെ രണ്ടാം പ്രതിയായ അനില്‍ പി. ശ്രീരംഗത്തിന്റെ ജാമ്യം റദ്ദാക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ ശോഭനാ ജോര്‍ജ് എം എല്‍ എയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ശോഭനയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളുകയായിരുന്നു.












Click it and Unblock the Notifications