Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിന്റെ ശൈലി ശരിയല്ലെന്ന് ജെഎസ്എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന്റെ പെരുമാറ്റരീതി ശരിയല്ലെന്ന് ജെ എസ് എസ് എം എല്‍ എമാര്‍ കുറ്റപ്പെടുത്തി.

പൊലീസ് നയത്തില്‍ തെറ്റില്ലെങ്കിലും പൊലീസിന്റെ പെരുമാറ്റരീതി മാറ്റേണ്ടതുണ്ട്. ഡിസംബര്‍ നാല് ബുധനാഴ്ച ജെ എസ് എസ് നടത്തിയ മാര്‍ച്ച് തടഞ്ഞ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപടി സ്വീകരിക്കണം- എം എല്‍ എമാരായ രാജന്‍ബാബു, ഉമേഷ് ചള്ളിയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരള രാഷ്ട്രീയത്തില്‍ ഗൗരിയമ്മയെ അവഹേളിച്ചവരെല്ലാം പാഠം പഠിച്ചിട്ടുണ്ട്. മന്ത്രിസഭായോഗത്തില്‍ ഗൗരിയമ്മയും മുഖ്യമന്ത്രി എ. കെ. ആന്റണിയും തമ്മില്‍ തര്‍ക്കം നടന്നതിനെ കുറിച്ച് അറിവില്ല. മന്ത്രിസഭായോഗത്തില്‍ നടന്ന കാര്യങ്ങള്‍ വാര്‍ത്താ ലേഖകര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന പ്രവണത ശരിയല്ല.

കള്ള്ഷാപ്പുകളില്‍ ജോലി നല്‍കേണ്ട പഴയ ചാരായ ഷാപ്പ് തൊഴിലാളികളുടെ ലിസ്റ് തയ്യാറാക്കിയത് വിവേചനപരമായാണെന്ന് എം എല്‍ എമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+