തീരുമാനങ്ങള്‍ ഗൗരിയമ്മയുടെ അറിവോടെ
തിരുവനന്തപുരം: നിലയ്ക്കലെ ഫാമിംഗ് കോര്‍പ്പറേഷന്റെ 50 ഏക്കര്‍ സ്ഥലം ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പാര്‍ക്കിംഗിനായി ഉപയോഗിക്കാനുള്ള തീരുമാനം കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മയുടെ അറിവോടെയാണെന്ന് ദേവസ്വംമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
ഗൗരിയമ്മയുടെ വകുപ്പില്‍ മറ്റ് മന്ത്രിമാര്‍ കൈകടത്തുന്നുവെന്ന ആരോപണം ശരിയല്ല. ഗൗരിയമ്മയുമായി താന്‍ തര്‍ക്കത്തിനില്ല. ഏറ്റവും മുതിര്‍ന്ന മന്ത്രിയെന്ന നിലയില്‍ മറ്റുള്ളവരെ വിമര്‍ശിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്.
ഫാമിംഗ് കോര്‍പ്പറേഷന്റെ സ്ഥലം കഴിഞ്ഞ വര്‍ഷവും പാര്‍ക്കിംഗിനായി ഉപയോഗിച്ചിരുന്നു. മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗൗരിയമ്മ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും ഇക്കാര്യം അവരുമായി ചര്‍ച്ച ചെയ്തിരുന്നു- കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications