40 ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ഡ്രൈവിംഗ് പരീക്ഷയില്‍ ക്രമക്കേട് കാണിച്ചതിന് 40 ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പി. സോമരാജന്‍ അറിയിച്ചു.
26 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയും ഒമ്പത് ജോയിന്റ് ആര്‍ ടി ഒമാര്‍ക്കെതിരെയും അഞ്ച് ആര്‍ ടി ഒമാര്‍ക്കെതിരെയുമാണ് നടപടി.
നിര്‍ദേശങ്ങള്‍ ലംഘിച്ച് ഡ്രൈവിംഗ് പരീക്ഷ നടത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. കാര്യക്ഷമമായി ഡ്രൈവിംഗ് പരീക്ഷ നടത്തുന്നതിന് ഒരു ദിവസം 40 പേര്‍ക്ക് മാത്രമേ പരീക്ഷ നടത്താവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി പലയിടത്തും കൂടുതല്‍ പേര്‍ക്ക് ക്രമരഹിതമായി പരീക്ഷ നടത്തി. ഒരു ദിവസം 90 പരീക്ഷ വരെ ചിലയിടങ്ങളില്‍ നടത്തിയിട്ടുണ്ട്.
ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം നടപടി സ്വീകരിക്കും.












Click it and Unblock the Notifications