സായിബാബയുടെ സാന്നിധ്യത്തില്‍ വിവാഹം
തിരുവനന്തപുരം: സത്യസായി ബാബയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സത്യസായി ബാബയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സമൂഹ വിവാഹം.
ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദിവാസികള്‍ക്കും അനാഥര്‍ക്കും മുന്‍ഗണന നല്കുമെന്നും ട്രസ്റ് അറിയിച്ചു. വിവാഹം ഉറപ്പിച്ചിട്ടുള്ള വധുവിന്റെയോ വരന്റെയോ അച്ഛനമ്മമാര്‍ക്കോ ബന്ധുക്കള്‍ക്കോ താഴെ പറയുന്ന വിലാസത്തില്‍ അപേക്ഷിക്കാം.
എക്സിക്യൂട്ടീവ് ഡയറക്ടര്‍
ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്
ശാസ്തമംഗലം
തിരുവനന്തപുരം-695010


Click it and Unblock the Notifications