Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സുരക്ഷ ശക്തിപ്പെടുത്തി

തിരുവനന്തപുരം: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 11-ാം വാര്‍ഷികദിനമായ ഡിസംബര്‍ ആറ് വെള്ളിയാഴ്ച അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിന് സംസ്ഥാനത്ത് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് പ്രത്യേകിച്ചും ശബരിമലയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് ഹൈക്കോടതി ഡി ജി പിയോട് ആവശ്യപ്പെട്ടിരുന്നു. സന്നിധാനത്തും പമ്പയിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡിനെ ശബരിമലയില്‍ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രകോപനപരമായ പോസ്ററുകള്‍ പൊലീസ് നീക്കം ചെയ്തു. അക്രമസംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

സംയമനം പാലിക്കുന്നതിനും ഒരു തരത്തിലുള്ള പ്രകോപനത്തിനും അടിപ്പെടാതിരിക്കാനും മുസ്ലിം ലീഗും പി ഡി പിയും തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ ആറ് പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+