മുരളി സോണിയയുമായി ചര്‍ച്ച നടത്തി
ദില്ലി: ശോഭനാ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന അച്ചടക്ക സമിതിയുടെ ശുപാര്‍ശ സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.
മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും കെ. കരുണാകരനുമായും ചര്‍ച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.
അച്ചടക്ക സമിതിയുടെ ശുപാര്‍ശയിന്മേല്‍ ഹൈക്കാമാന്റുമായി ചര്‍ച്ച ചെയ്ത് കെ പി സി സി പ്രസിഡന്റാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്.
അച്ചടക്ക സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാനാണ് സോണിയാഗാന്ധി നിര്‍ദേശിച്ചതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications