കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈ തീവണ്ടി സ്റേഷനില്‍ സ്ഫോടനം
മുംബൈ: മുംബൈയിലെ സെന്‍ട്രല്‍ തീവണ്ടി സ്റേഷനില്‍ സ്ഫോടനമുണ്ടായി. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിസംബര്‍ ആറ് വെള്ളിയാഴ്ച വൈകീട്ടായിരുന്നു സ്ഫോടനം.
നൂറ് കണക്കിന് യാത്രക്കാരെ ഇതിനെ തുടര്‍ന്ന് അവിടെനിന്ന് ഒഴിപ്പിച്ചു. പ്ലാറ്റ്ഫോമിലെ മക്ക്ഡൊണാള്‍ഡ് ഫുഡ് പ്ലാസയിലായിരുന്നു സ്ഫോടനം. ഒരു സിലിണ്ടര്‍ പൊട്ടിയതായാണ് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ബെസ്റിന്റെ ഒരു ബസില്‍ സ്ഫോടനമുണ്ടായിരുന്നു. അതുകാരണം ജനം പരിഭ്രാന്തിയിലായി. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പത്താം വാര്‍ഷീക ദിവസം സ്ഫോടനം ഉണ്ടായത് കൂടുതല്‍ ദുരൂഹത ഉണ്ടാക്കി.
എല്ലാ യാത്രക്കാരുടെ ബാഗുകളും തുടര്‍ന്ന് പൊലീസ് പരിശോധിച്ചു.
Comments
Story first published: Friday, December 6, 2002, 23:53 [IST]