Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍ നമ്പ്യാരെ മാപ്പ് സാക്ഷിയാക്കുമോ?

തിരുവനന്തപുരം: വ്യാജരേഖ കേസില്‍ ഒന്നാംപ്രതിയായ സൂര്യ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ സര്‍ക്കാര്‍ മാപ്പു സാക്ഷിയാക്കാന്‍ പൊലീസ് ഉദ്ദേശിയ്ക്കുന്നു. അനില്‍ നമ്പ്യാര്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങുകയും ശോഭനയ്ക്ക് എതിരെ മൊഴി നല്‍കുകയും ചെയ്തപ്പോള്‍ തന്നെ പൊലീസ് ഇതിന്തീരുമാനിച്ചിരുന്നെന്നാണ് അറിയുന്നത്.

കേസന്വേഷണത്തിന് അനുകൂലമായ വിവരങ്ങള്‍ നല്‍കിയതിനാലാണ് പൊലീസ് ഈ നിക്കത്തിന് ഉദ്ദേശിയ്ക്കുന്നത്.

കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒന്നാം പ്രതിയായ അനിലിനെ പൊലീസ് തിരയുന്നതുകൊണ്ട് അനിലിന് ജോലി പോലും ചെയ്യാനാവാത്ത അവസ്ഥ ഉണ്ടായിരുന്നു. കുറേ ദിവസം അനില്‍ ഒളിവിലുമായിരുന്നു. തുടര്‍ന്ന് ചില പത്രപ്രവര്‍ത്തകര്‍ പൊലീസുമായി നടത്തിയ ചര്‍ച്ചയിലാണ് അനില്‍ കീഴടങ്ങാന്‍ തിരുമാനിച്ചത്. കീഴടങ്ങി സത്യാവസ്ഥ വെളിപ്പെടുത്തിയാല്‍ അനിലിനെ മാപ്പ് സാക്ഷിയാക്കാം എന്ന് അന്ന് നടന്ന ചര്‍ച്ചയില്‍ പൊലീസ് സൂചിപ്പിച്ചിരുന്നു.

തനിയ്ക്ക് തെറ്റായ വാര്‍ത്ത തന്നയാളിനെ കുടുക്കേണ്ടതും തന്റെ ചുമതലയാണെന്ന വിശ്വാസത്തിലാണ് അനില്‍ വാര്‍ത്ത കൊടുത്തയാളിന്റെ പേര്‍ പറയാന്‍ തയ്യാറായത്. സാധാരണ പത്രപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുന്നയാളിന്റെ പേര് വെളിപ്പെടുത്താറില്ല.

അനിലിനെ മാപ്പ് സാക്ഷിയാക്കുമെങ്കിലും മറ്റ് പ്രധാന പ്രതികള്‍ക്കെതിരെ നടപടി തുടരും.

കേസിലെ മറ്റു പ്രതികളായ അനില്‍ പി ശ്രീരംഗം, ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരത്തെ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിക്കഴിഞ്ഞു. ഹൈക്കോടതി അപ്പീലില്‍ രണ്ടു പ്രതികള്‍ക്കും നോട്ടീസയക്കുന്നതിനും ഉത്തരവായിട്ടുണ്ട്.

ഒന്നാം പ്രതിയായ അനില്‍ നമ്പ്യാരുടെയും ശോഭനജോര്‍ജ് എം എല്‍ എ യുടേയും ജാമ്യം റദ്ദാക്കുന്നതിന് അപ്പീല്‍ നല്‍കാന്‍ ഇതുവരെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അനിലിനെ മാപ്പ്സാക്ഷിയ്ക്കാന്‍ പൊലീസ് ഉദ്ദേശിയ്ക്കുന്നു എന്ന അനുമാനത്തിന് ബലം കൂട്ടുകയാണ് ഈ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+