ആറന്മുള പൊന്നമ്മയ്ക്ക് സോമന്‍ അവാര്‍ഡ്
തിരുവനന്തപുരം: എം.ജി.സോമന്‍ ഫൗണ്ടേഷന്റെ എം.ജി.സോമന്‍ അവാര്‍ഡ് ആറന്മുള പൊന്നമ്മയ്ക്ക്. അവാര്‍ഡ് ജേതാവ് മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പൊതുവായി മാനിച്ചുകൊണ്ടുള്ളതാണ്.
1999-ല്‍ സംവിധായകന്‍ പി.എന്‍.മേനോനും, 2000- ല്‍ നടന്‍ മോഹന്‍ലാലിനും, 2001-ല്‍ സംവിധായകന്‍ ഐ.വി.ശശിയുമാണ് മുന്‍പ് അവാര്‍ഡ് നേടിയത്.
വേണു നാഗവള്ളി, ചെറിയാന്‍ കല്‍പ്പകവാടി, ടി.എം.രാജന്‍, മാമ്മന്‍ മത്തായി എം.എല്‍.എ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഐകകണ്േഠനയായിരുന്നു തിരഞ്ഞെടുപ്പ്.
2002 ഡിസംബര്‍ 21 ശനിയാഴ്ച വൈകീട്ടാണ് അവാര്‍ഡ് ദാനം. അഞ്ചിന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ വേണുനാഗവള്ളിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ചലച്ചിത്ര നടന്‍ സുരേഷ് ഗോപി സമ്മാനദാനം നിര്‍വഹിക്കും.












Click it and Unblock the Notifications