സി. കെ. പത്മനാഭന്‍ വിശദീകരണം നല്‍കി
പാലക്കാട്: കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ആര്‍ എസ് എസിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ പാര്‍ട്ടിയ്ക്ക് വിശദീകരണം നല്‍കി.
ഡിസംബര്‍ ആറ് വെള്ളിയാഴ്ച പാലക്കാട്ട് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ ബി ജെ പി കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി. പത്മനാഭാചാര്യ, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ എന്നിവരുടെ മുന്നിലാണ് പത്മനാഭന്‍ വിശദീകരണം നല്‍കിയത്.
അഭിമുഖത്തിലെ വിവാദപരമായ പരാമര്‍ശങ്ങള്‍ പത്മനാഭന്‍ നിഷേധിച്ചു. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് പത്മനാഭന്‍ നേതാക്കളെ അറിയിച്ചു.
പത്മനാഭന്റെ വിശദീകരണം സംബന്ധിച്ച് നേതാക്കള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്ത്വമാണ് ഇക്കാര്യത്തില്‍ അവസാന അഭിപ്രായം പറയേണ്ടത്.












Click it and Unblock the Notifications