Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി ഐ പ്രക്ഷോഭത്തിന്

തിരവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് സമരം. സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകര്‍ന്നു. തൊഴില്‍ രഹിതരുടെ എണ്ണം കൂടുന്നു. എല്ലാ രംഗങ്ങളിലും സ്വകാര്യവല്കരണത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത. വാര്‍ത്താ സമ്മേളനത്തില്‍ സി പി ഐ നേതാക്കളായ വെളിയം ഭാര്‍ഗവനും പി.കെ. വാസുദേവന്‍ നായരും പറഞ്ഞു.

സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷിയോഗം വിളിയ്ക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടു.

സമരത്തിന് മുന്നോടിയായി ഡിസംബര്‍ 19ന് താലൂക്ക് ഓഫീസ് പിക്കറ്റിംഗ് നടത്തും. ഏഷ്യന്‍ വികസന ബാങ്കിന്റെ വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ നിയമസഭ വിളിയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എ.ഡി.ബി യുടെ നിബന്ധനകള്‍ തുറന്ന ചര്‍ച്ചയ്ക്ക് വച്ചാല്‍ യു.ഡി.എഫിനുളളില്‍ നിന്നു തന്നെ പ്രതിഷേധം ഉയരും. അതാണ് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നത്.

സമരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്നതിനോട് സി.പി.ഐയ്ക്ക് യോജിപ്പില്ല. എന്നാല്‍ സമരം നിരോധിക്കുന്നതിന് എതിരാണ്. സമരങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഗൂഢശ്രമം നടത്തുന്നുണ്ട്.

ഭാര്‍ഗ്ഗവി തങ്കപ്പന്‍ വ്യാജ മദ്യ സംഘത്തില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്ത്വത്തോട് വ്യക്തമാക്കിയിരുന്നത്. അത് പാര്‍ട്ടി വിശ്വസിച്ചു. എന്നാല്‍ മോഹന്‍കുമാര്‍ കമ്മീഷന്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അവരെ പുറത്താക്കിയത്. വെളിയം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+