പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പുറത്ത് പോകും
തിരുവനന്തപുരം: പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാന്യമായി പുറത്ത് പോകുമെന്ന് മന്ത്രി കെ. ആര്‍. ഗൗരി. ജെ. എസ്. എസ്സിന്റെ നവകേരള യാത്രയുടെ സമാപന വേളയില്‍ സംസാരിയ്ക്കുകയായിരുന്നു അവര്‍.
എന്നാല്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് മുന്നണി സര്‍ക്കാരിനെതാന്‍ ആവശ്യപ്പെട്ടിട്ടല്ല ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി തന്നെ വന്ന് കണ്ടത്. താന്‍ ഒരിയ്ക്കലും അപ്രധാനമായതോ അനാവശ്യമായതോ ആയ കാര്യങ്ങള്‍ മന്ത്രി സഭായോഗത്തില്‍ ഉയര്‍ത്തിയിട്ടില്ല. ഐക്യമുന്നണിയുടെ നയമല്ല ജെ. എസ്, എസിന്റേത്. മുന്നണി സംവിധാനത്തില്‍ വിവിധ പാര്‍ട്ടികള്‍ക്കുള്ള നയമായിരിയ്ക്കില്ല മുന്നണിയ്ക്ക് ഉണ്ടാവുക. മുന്നണിയില്‍ അംഗമായി എന്നതുകൊണ്ട് മുന്നണിയുടെ നയം പാര്‍ട്ടിയുടെ നയമാക്കാന്‍ കഴിയില്ല.
ആന്റണി സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെങ്കില്‍ കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ അനുഭവം തന്നെ ഉണ്ടാവും. സര്‍ക്കാരിന്റെ ഭരണം ഇപ്പോള്‍ വളരെ മോശമാണ്. ഗൗരി പറഞ്ഞു.












Click it and Unblock the Notifications