തെക്കന്‍ കേരളത്തില്‍ ഈദ് ആഘോഷിച്ചു
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ ആറ് വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. വടക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചയായിരുന്നു ഈദ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് വെള്ളിയാഴ്ച ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നത്.
തിരുവനന്തപുരത്ത് പാളയം പള്ളിയില്‍ നടന്ന ഈദ് ദിന പ്രാര്‍ഥനയ്ക്ക് ഇമാം പി. ജെ. ഹംസമൗലവി ഫറൂഖി നേതൃത്വം നല്‍കി. ഗാന്ധിപാര്‍ക്കില്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്പ്രാര്‍ഥന നടന്നു.












Click it and Unblock the Notifications