പൊലീസ് വാഹനം ആക്രമിച്ചു; 50 പേര്‍ അറസ്റില്‍
കണ്ണൂര്‍: ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാത്രി എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം ആക്രമിച്ചു. ആക്രമത്തില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പട്രോളിംഗ് വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം എന്‍ ഡി എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തു.
കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്ന പ്രകോപനപരമായ പോസ്ററുകള്‍ നീക്കം ചെയ്യുന്നത് തടഞ്ഞ എന്‍ ഡി എഫ് പ്രവര്‍ത്തകരാണ് പൊലീസ് വാഹനം ആക്രമിച്ചത്. പട്രോളിംഗ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയുെം ഡ്രൈവറെയും എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ വലിച്ച് പുറത്തിട്ടു.
പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം എസ് ഐയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് വെള്ളിയാഴ്ച ജാഥകളും യോഗങ്ങളും നടത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്.












Click it and Unblock the Notifications