Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്ട് ബന്ദിന്റെ പ്രതീതി

കാഞ്ഞങ്ങാട്: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറ് വെള്ളിയാഴ്ച കാസര്‍ക്കോട്ട് ബന്ദിന്റെ പ്രതീതി. കടകളൊന്നും തുറന്നിട്ടില്ല. വാഹനഗതാഗതവും നിലച്ചിരിക്കുകയാണ്.

ഹര്‍ത്താല്‍ ആഹ്വാനമില്ലെങ്കിലും കാസര്‍കോട്, മഞ്ചേരി, കുമ്പള എന്നിവിടങ്ങളില്‍ കടകള്‍ തുറന്നില്ല. വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നതിനാല്‍ വാഹനഗതാഗതവും നിലച്ചു.

കീഴൂരിന് അടുത്തുവെച്ച് ഒരു കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറുണ്ടായി. ചെര്‍ക്കളയില്‍ ഒരു സ്വകാര്യ ബസ് എറിഞ്ഞുതകര്‍ത്തു. തെക്കില്‍, നായന്മാര്‍മൂല, ആരിക്കാടി, പെരിയാട്ടടുക്കം, കുണിയ എന്നിവിടങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ നിന്ന് വരുന്ന ബസുകള്‍ കാഞ്ഞങ്ങാട് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.

കാസര്‍കോട്ട് മുന്‍കരുതലെന്ന നിലയില്‍ 13 എന്‍ ഡി എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളയില്‍ അഞ്ച് എന്‍ ഡി എഫ് പ്രവര്‍ത്തകരെയും മഞ്ചേരിയില്‍ രണ്ട് എന്‍ ഡി എഫ് പ്രവര്‍ത്തകരെയും കസ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+