കൊച്ചിയില്‍ ലത്തീന്‍ കത്തോലിക്കരുടെ റാലി
കൊച്ചി: ലത്തീന്‍ കത്തോലിക് വിഭാഗമുള്‍പ്പെടുന്ന ക്രിസ്ത്യന്‍ കാത്തലിക്് സൊസൈറ്റി ഡിസംബര്‍ എട്ട് ഞായറാഴ്ച കൊച്ചിയില്‍ സമുദായാംഗങ്ങളുടെ റാലി നടത്തും.
ലാത്തന്‍ കത്തോലിക് വിഭാഗം അതിന്റെ 500 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഒരു സംസ്ഥാന റാലി നടത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ക്രിസ്ത്യന്‍ കാത്തലിക് സൊസൈറ്റി ചെയര്‍മാന്‍ ജോസഫ് സ്റാന്‍ലി അറിയിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്ക് കലൂര്‍ ജവഹര്‍ലാല്‍ അന്താരാഷ്ട്ര സ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ സമാപിക്കും.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. ബിഷപ് സൂസപാക്യം യോഗത്തെ അഭിസംബോധന ചെയ്യും.












Click it and Unblock the Notifications