കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ത്തഡോക്സ് മാനേജിംഗ് കമ്മിറ്റിയംഗം കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

പെരുമ്പാവൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവും പ്രമുഖ തടി വ്യവസായിയുമായ ടി. എം. വര്‍ഗീസിനെ (55) വെട്ടിക്കൊന്നു.

പെരുമ്പാവൂര്‍ എം സി റോഡിലെ ഒരു വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് കാറിലെത്തിയ അക്രമിസംഘം വര്‍ഗീസിനെ വെട്ടിയത്. ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

കാറിന്റെ അറ്റക്കുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറിയ വര്‍ഗീസിനെ പിന്നാലെ വന്ന കാറിലുണ്ടായിരുന്ന സംഘത്തിലെ ഒരാള്‍ പുറത്തിറങ്ങി വെട്ടുകയായിരുന്നു. അക്രമം കണ്ട് വര്‍ക്ക്ഷോപ്പ് ഉടമ ഓടിപ്പോയി. വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന അതുവഴി വന്ന ഒരാളാണ് സാന്‍ജോ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കൊച്ചി സ്പെഷലിസ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ് ചെയ്തു.

ഓര്‍ത്തഡോക്സ് സഭയുടെ പ്രമുഖ വക്താവായ വര്‍ഗീസ് ഓര്‍ത്തഡോക്സ് വര്‍ഗീസ് എന്നാണ് അറിയപ്പെടുന്നത്. കാറപകടത്തില്‍ പരിക്കേറ്റ യാക്കോബായ സഭാംഗമായ ഞെളിയന്‍പറമ്പില്‍ ബിനു 20 ദിവസത്തിന് ശേഷം മരിച്ചു. ബിനുവിനെ ഇടിച്ച കാറിന്റെ ഉടമ ഓര്‍ത്തഡോക്സ് സഭാംഗമാണെന്നത് ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X