Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം അണക്കെട്ട് കെട്ടുന്നതിനെതിരെ പിഎംകെ

ചെന്നൈ: ഭവാനി പുഴയ്ക്കു കുറുകെ ഡാം കെട്ടാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ പട്ടാളി മക്കള്‍ കക്ഷി രംഗത്ത്.

ഭവാനി പുഴയ്ക്കു കുറുകെ ഡാം കെട്ടുന്നത് ഫലഭൂയിഷ്ഠമായ കോയമ്പത്തൂര്‍, ഈറോഡ് ജില്ലകളെ തരിശാക്കുമെന്ന് പി എം നേതാവ് എസ്. രാംദാസ് ആരോപിച്ചു. ഡാം നിര്‍മിക്കുന്നതിലൂടെ തമിഴ്നാടിന് കിട്ടാനുള്ള വെള്ളം നിഷേധിക്കുകയാണ് ചെയ്യുന്നത്.

തമിഴ്നാടിലെ നീലഗിരി ജില്ലയില്‍ നിന്ന് ഉത്ഭവിക്കുന്ന പുഴ കേരളത്തിലൂടെ ഒഴുകിയതിന് ശേഷമാണ് കോയമ്പത്തൂരില്‍ എത്തുന്നത്. ഡാം നിര്‍മിക്കാനുള്ള നീക്കത്തെ തമിഴ്നാട് എതിര്‍ക്കണം. കര്‍ണാടകം കാവേരി ഡാം നിര്‍മിച്ചപ്പോള്‍ പ്രതികരിക്കാഞ്ഞതുപോലെ ഇപ്പോള്‍ തമിഴ്നാട് പ്രതികരിക്കരിക്കാതിരിക്കരുത്. കാവേരി ഡാം നിര്‍മിച്ചപ്പോള്‍ എതിര്‍ക്കാത്തതിനാല്‍ തമിഴ്നാടിന് കിട്ടേണ്ട വെള്ളത്തിന്റെ അളവില്‍ കുറവ് വന്നു.

മതപരിവര്‍ത്തന വിരുദ്ധ ബില്‍ വിദേശ നിക്ഷേപത്തിന്റെ വരവിനെ തടയുമെന്ന് രാംദാസ് ആരോപിച്ചു. തമിഴ്നാട്ടിലെ വ്യവസായവത്കരണത്തെ ഇത് ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+