Get Updates
Get notified of breaking news, exclusive insights, and must-see stories!

നദികള്‍ ബന്ധിപ്പിക്കുന്നതിനെതിരെ കാലിക്കറ്റ് വിസി

കോഴിക്കോട്: വിശദമായ പഠനങ്ങള്‍ നടത്താതെ നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ സാമ്പത്തികവും കാലാവസ്ഥാപരവുമായ ദുരന്തമായിരിക്കും ഫലമെന്ന് പരിസ്ഥിതി വിദഗ്ധന്‍ ഡോ. സയിദ് ഇക്ക്ബാല്‍ ഹസ്നയിന്‍ പറഞ്ഞു.

ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്കൂള്‍ ഒഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് പ്രൊഫസറായ ഹസ്നയിന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനാണ്.

ഹിമാലയത്തില്‍ നിന്നും മഞ്ഞുരുകി നദികളിലേക്ക് വെള്ളമെത്തുന്നതിന്റെ കാലാവസ്ഥാപരമായ രീതിയെ പറ്റി ശാസ്ത്രീയമായ വിവരശേഖരം ഇപ്പോഴില്ല. വിദഗ്ധരുമായി ആലോചിക്കാതെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോയാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഗൗരവമുള്ളതായിരിക്കും.

ഗംഗ, യമുന, സിന്ധു എന്നീ പ്രധാന നദികളിലേക്ക് ഹിമാലയത്തില്‍ നിന്നു മഞ്ഞുരുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. ഈ മൂന്ന് നദികളിലെയും വെള്ളത്തിന്റെ പ്രധാന ശ്രോതസ് ഹിമക്കട്ടകളാണ്. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള അന്തര്‍ സര്‍ക്കാര്‍ പാനല്‍ നടത്തിയ പഠനത്തില്‍ മഞ്ഞിന്റെ അളവ് കുറഞ്ഞുവരികയാണെന്നാണ് കണ്ടെത്തിയത്.

ഹിമക്കട്ടകള്‍ കുറഞ്ഞുവരുന്നതോടെ നദികളിലേക്ക് മഞ്ഞുരുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറയും. മഞ്ഞുകട്ടകളില്ലാതാവുന്നത് വലിയ ഭവിഷ്യത്താണ് ഉണ്ടാക്കുക.

നദികളിലെ വെള്ളത്തിന്റെ പ്രധാനശ്രോതസ് മഴയാണെന്ന കേന്ദ്ര ജല കമ്മിഷന്റെ നിഗമനം തെറ്റാണ്. നിലവിലുള്ള ഇത്തരം വിവരങ്ങള്‍ തിരുത്തപ്പെടണം. അല്ലെങ്കില്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ഗുരുതരമായ ഫലമാണുണ്ടാവുക- ഹസ്നെയിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+