കേരളത്തില്‍ ശക്തമായ സുരക്ഷാ സന്നാഹം
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ വെള്ളിയാഴ്ച സംസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി.
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 10-ാം വാര്‍ഷികദിനമായ ഡിസംബര്‍ ആറ് വെള്ളിയാഴ്ച സംസ്ഥാനത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശബരിമലയുള്‍പ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച കമാന്റോകളെ ശബരിമലയില്‍ നിയോഗിച്ചിട്ടുണ്ട്.
റെയില്‍വെ സ്റേഷനുകളിലും ബസ് സ്റാന്റുകളിലും യാത്രക്കാരുടെ ബാഗുകളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പി ഡി പി വെള്ളിയാഴ്ച കരിദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പി ഡി പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല.
മുസ്ലിം പ്രതികര്‍മ വേദി വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications