Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയ്ക്കെതിരായ നടപടി: നാളെ തീരുമാനം

തിരുവനന്തപുരം: ശോഭനാ ജോര്‍ജിനെ അഞ്ച് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന അച്ചടക്ക സമിതിയുടെ ശുപാര്‍ശയിന്മേല്‍ ഡിസംബര്‍ ഏഴ് ശനിയാഴ്ച അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.

മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും കെ. കരുണാകരനുമായും യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുമായും എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയുമായും മുരളീധരന്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയുമായി ഇക്കാര്യത്തെ കുറിച്ച് ടെലഫോണ്‍ സംഭാഷണം നടത്തുമെന്ന് മുരളി പറഞ്ഞു.

അച്ചടക്ക സമിതിയുടെ തീരുമാനം നടപ്പിലാക്കാനാണ് സാധ്യത. മിക്ക നേതാക്കളും അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. സമിതി തീരുമാനം നടപ്പിലാക്കണമെന്നാണ് ഹൈക്കമാന്റിന്റെയും നിലപാട്.

ക്ലിഫ് ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ താനിക്കാര്യത്തില്‍ അഭിപ്രായമൊന്നും പറയില്ലെന്നാണ് മുഖ്യമന്ത്രി എ. കെ. ആന്റണി മുരളിയോട് വ്യക്തമാക്കിയത്. താന്‍ ഈ പ്രശ്നത്തില്‍ പരാതിക്കാരനല്ലെന്നും അതുകൊണ്ടുതന്നെ അഭിപ്രായമൊന്നും പറയില്ലെന്നുമാണ് ആന്റണിയുടെ നിലപാട്.

ശോഭനയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ കെ. കരുണാകരന്‍ പ്രതീക്ഷിച്ചതുപോലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ ശോഭനയ്ക്കെതിരായ തീരുമാനമാവും കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിക്കുകയെന്നാണ് അനുമാനിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+