വര്‍ഗ്ഗീസിനെ കൊന്നത് വാടക കൊലയാളികള്‍
തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം പെരുമ്പാവൂര്‍ തോമ്പ്ര വീട്ടില്‍ മലങ്കര വര്‍ഗീസെന്ന ടി.എം.വര്‍ഗീസിനെ (55) വെട്ടിക്കൊലപ്പെടുത്തിയത് വാടകക്കൊലയാളികളാണെന്ന് പൊലീസ്.
കസ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ പാലക്കാട്ടേയ്ക്ക് കടന്നതായാണ് കരുതുന്നത്. അക്രമികളെത്തിയ കാറിന് വ്യാജ നമ്പരായിരുന്നു. അതുകൊണ്ട് കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണ ഉദ്യോസ്ഥര്‍ വ്യക്തമാക്കി.
സംഭവത്തിനു പിന്നില്‍ പെരുമ്പാവൂര്‍ സ്വദേശികള്‍ തന്നെയാണെന്ന് കരുതുന്നു.
ഒരുമാസം മുമ്പ് ഇവിടെ കാറിടിച്ച് കൊല്ലപ്പെട്ട ബിനു എന്ന യുവാവിന്റെ ബന്ധുക്കളെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റഡിയിലെടുത്തത്.
എന്നാല്‍ ഇവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് കരുതുന്നില്ല.
വര്‍ഗ്ഗീസിന്റെ ശവസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വതീയന്‍ ഗള്‍ഫ് പര്യടനം റദ്ദാക്കി നാട്ടിലെത്തുന്നുണ്ട്.
എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ നിന്നും വെള്ളിയാഴ്ച രാവിലെ വര്‍ഗീസിന്റെ മൃതദേഹം പോസ്റ് മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാവിലെ 10-ന് പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയില്‍ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൃതദേഹം സംസ്കരിക്കും.












Click it and Unblock the Notifications