Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് പുലി-ശ്രീലങ്ക ചര്‍ച്ചയില്‍ പുരോഗമനം

ഓസ്ലൊ (നോര്‍വെ): ശ്രീലങ്കാ സര്‍ക്കാര്‍ പ്രതിനിധികളും തമിഴ് പുലി നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് മികച്ച പുരോഗമനം.

ഒരു ഫെഡറല്‍ സംവിധാനമുള്ള സര്‍ക്കാര്‍ തമിഴ് ശ്രീലങ്കാ പ്രദേശത്ത് രൂപീകരിയ്ക്കുന്നതിന് തമിഴ് പുലികളുടെ നേതാക്കള്‍ ചര്‍ച്ചയില്‍ സമ്മതിച്ചു. ഇത് നടന്നാല്‍ 19 വര്‍ഷമായി ശ്രീലങ്കയില്‍ നടക്കുന്ന വംശീയ കലാപം അവസാനിയ്ക്കും.

രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഒരു ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കുകയാണ് ഉദ്ദേശം. ഈ തീരുമാനം ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത പ്രഖ്യാപനം ചര്‍ച്ചയ്ക്ക് ശേഷം നടത്തിയിട്ടുണ്ട്. തമിഴ് പുലികള്‍ക്ക് വേണ്ടി ആന്റണ്‍ ബാലസിംഗമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. സ്വയംഭരണാവകാശം കിട്ടിയാല്‍ സായുധ കലാപം അവസാനിപ്പിയ്ക്കാമെന്ന് രണ്ടാഴ്ചയ്ക്ക് മുന്‍പ് തമിഴ് പുലികളുടെ നേതാവ് പ്രഭാകരനും വ്യക്തമാക്കിയിരുന്നു.

ആദ്യം തായ്ലണ്ടിലും പിന്നീട് നോര്‍വേയിലും നടന്ന സമാധാന ചര്‍ച്ചകളാണ് ഫലം കണ്ടത്. നോര്‍വെയാണ് ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥത വഹിയ്ക്കുന്നത്. സമാധാന ചര്‍ച്ച ഇനി ശ്രീലങ്കയില്‍ തുടരുമെന്ന് ആന്റണ്‍ ബാലസിഗം ഓസ്ലൊയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അധികാരത്തില്‍ വന്നതാണ് സമാധാന ചര്‍ച്ചയ്ക്ക് വഴിഒരുക്കിയത്. തുടര്‍ന്നാണ് നോര്‍വെയുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച തുടങ്ങിയത്.

സമാധാന ചര്‍ച്ച ഇത്തരത്തില്‍ പുരോഗമിയ്ക്കുമ്പോഴും ഈ തീരുമാനങ്ങള്‍ നടപ്പാവുന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. റെനില്‍ വിക്രമസിഗെയ്ക്ക് നേരിയ ഭൂരിപക്ഷം മാത്രമേ പാര്‍ലമെന്റില്‍ ഉള്ളു എന്നതാണ് ഇതിന് കാരണം. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ചര്‍ച്ചകളിലെ തീരുമാനം പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ റെനിലിന്റെ പാര്‍ട്ടിയ്ക്ക് അതില്ല. മാത്രമല്ല റെനിലിന്റെ പ്രതിയോഗിയായ ചന്ദ്രിക കുമാരതുംഗെയാണ് ശ്രീലങ്കയിലെ രാഷ്ട്രപതി. പുലികളുമായി റെനില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ചന്ദ്രികയ്ക്ക് യോജിപ്പില്ല.

അതുകൊണ്ട് ചര്‍ച്ചകളുടെ വിജയത്തിന് ശേഷവും എന്ത് സംഭവിയ്ക്കുമെന്ന് കണ്ട് അറിയേണ്ടിയിരിയ്ക്കുന്നു. 1983ലാണ് തമിഴ് പുലികള്‍ സ്വതന്ത്ര തമിഴ് ഈഴത്തിന് വേണ്ടി സായുധ കലാപം തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+