കൊച്ചിയില്‍ മമ്മൂട്ടി മള്‍ട്ടിപ്ലക്സ് തീയറ്റര്‍ തുടങ്ങും?
കൊച്ചി: കൊച്ചിയില്‍ 40 കോടി രൂപ ചെലവില്‍ സിനിമാതിയറ്ററുള്‍പ്പെടെയുള്ള വിനോദകേന്ദ്രം സ്ഥാപിക്കാന്‍ നടന്‍ മമ്മൂട്ടി ആലോചിക്കുന്നു. കേരള വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെഎസ്ഐഡിസി) ഈ പദ്ധതി മുന്നോട്ട് വച്ചത്.
കൊച്ചിയില്‍ ജനവരിയില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കെഎസ്ഐഡിസി സമര്‍പ്പിച്ച പദ്ധതിയില്‍ പണം മുടക്കാന്‍ താല്പര്യമുള്ളതായി മമ്മൂട്ടി അറിയിക്കുകയായിരുന്നു. മമ്മൂട്ടിക്ക് പുറമെ ഹര്യാനയില്‍ നിന്നുള്ള സോണ സ്റീയറിംഗ് എന്ന കമ്പനിയും ഈ പദ്ധതിയില്‍ പണം മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു.
40 കോടി ചെലവില്‍ സാധാരണ സിനിമാതിയറ്ററിന് പുറമെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരം പ്രൊജക്ടറോടുകൂടിയ തിയറ്റര്‍ (ഐ മാക്സ്), ഭക്ഷണശാലകള്‍, ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകള്‍, കമ്പ്യൂട്ടര്‍ ഗെയിമുകള്‍ തുടങ്ങി ഒട്ടേറെ വിനോദോപാദികളടങ്ങിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുക എന്നതാണ് പദ്ധതി. ഇവിടെ ഐസ് സ്കേറ്റിംഗിന് വരെ സൗകര്യമുണ്ടായിരിക്കും.
നഗരമധ്യത്തില്‍ കൊച്ചി കായലിനോട് ചേര്‍ന്നുള്ള 1.5 ഏക്കര്‍ ഭൂമിയില്‍ ഈ കേന്ദ്രം നിര്‍മ്മിക്കാനായിരുന്നു ആദ്യം കെഎസ്ഐഡിസിയുടെ നിര്‍ദേശം. എന്നാല്‍ ഇപ്പോഴേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ ശ്വാസം മുട്ടുന്ന നഗരത്തിന് ഈ കേന്ദ്രം കൂടി വന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് വിശദമായ സര്‍വേയില്‍ തെളിഞ്ഞു.
ഇതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഹില്‍ പാലസ് മ്യൂസിയത്തിന് സമീപം മറ്റൊരു സ്ഥലം കെഎസ്ഐഡിസി തന്നെ നിര്‍ദേശിച്ചിരിയ്ക്കകയാണ്. അഞ്ച് ഏക്കറുള്ളതാണ് ഈ സ്ഥലം. നഗരത്തില്‍ നിന്ന് അല്പം അകലെയാണ് ഈ സ്ഥലമെങ്കിലും നഗരം വളരുകയാണെന്നതിനാല്‍ ഇവിടേക്കുള്ള യാത്ര ബുദ്ധിമുട്ടാകില്ലെന്നും കെഎസ്ഐഡിസി വിലയിരുത്തുന്നു. ഈ സ്ഥലം മമ്മൂട്ടിയും ഹര്യാനയിലെ സോണ സ്റിയറിംഗ് എന്ന കമ്പനിയുടെ പ്രതിനിധികളും സന്ദര്‍ശിച്ചു.
ഒരു പക്ഷേ മമ്മൂട്ടിയും സോണ സ്റിയറിംഗും ചേര്‍ന്ന് ഈ പദ്ധതി കൂട്ടുസംരംഭമായി നടത്താനും സാധ്യതയുണ്ടെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ പറഞ്ഞു.












Click it and Unblock the Notifications