ഗോമാംസ കയറ്റുമതി നിരോധിച്ചു
ദില്ലി: ഇന്ത്യയില്‍ നിന്ന് ഗോമാംസം അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് പാടെ നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗോമാംസം കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ തടവുശിക്ഷ ഉള്‍പ്പെടെയുള്ള കടുത്തനടപടികള്‍ കൈക്കൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കയറ്റിറക്കുമതി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഗോമാംസ കയറ്റുമതി നിരോധിച്ചിട്ടുള്ളത്. നിരോധനം ലംഘിച്ച് കയറ്റുമതിക്ക് ശ്രമിച്ചാല്‍ അത് പിടിച്ചെടുക്കും. - വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.
ഗോമാംസം തന്നെ മറ്റേതെങ്കിലും മാംസമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കയറ്റുമതി ചെയ്യരുതെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. അങ്ങിനെ ചെയ്താല്‍ തടവുശിക്ഷയായിരിക്കും നല്കുക. - വാര്‍ത്താക്കുറിപ്പ് മുന്നറിയിപ്പ് നല്കുന്നു.












Click it and Unblock the Notifications